Top 5 This Week

Related Posts

തൊടുപുഴയിൽ ചെയർ പേഴ്‌സൺ : നിഷ സോമനും, ലിറ്റി ജോസഫും പരിഗണനയിൽ

തൊടുപുഴ : യു.ഡി.എഫ് മികച്ച വിജയം നേടിയ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ചെയർപേഴ്‌സണൺ സ്ഥാനത്തേക്ക്് രണ്ടുപേരാണ് കോൺഗ്രസ് പരിഗണിക്കുന്നത്.
31 -ാം വാർഡിൽ നിന്ന് വിജയിച്ച നിഷ സോമനും, 28-ാം വാർഡിൽനിന്ന് ജയിച്ച ലിറ്റി ജോസഫും.
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിക്കുന്ന നിഷ സോമൻ ഇടതുപക്ഷത്തിന്റെ കുത്തകയായ 31 നടുക്കണ്ടം വാർഡിൽ നിന്നാണ് വിജയം നേടിയത്.
സാമൂഹ്യ മാധ്യമങ്ങളിൽ യു.ഡി.എഫിന്റ ശക്തമായ ശ്ബദംകൂടിയാണ് നിഷ സോമൻ.
ലിറ്റി ജോസഫ്, തൊടുപുഴ ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി റോബിൻ മൈലാടിയുടെ ഭാര്യയാണ്. ലിറ്റി ജോസഫിന്റെ പിതാവ് പരേതനായ ടി ജെ ജോസഫ് ( ഔതച്ചേട്ടൻ ) തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട്, മുൻ മുനിസിപ്പൽ ചെയർമാൻ, ഇടുക്കി ഡിസിസിയുടെ വൈസ് പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്്്. 28 – ാം വാർഡിൽനിന്ന് 170 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലിറ്റി ജോസഫ് വിജയിച്ചത്.
ചെയർ പേഴ്‌സൺ സ്ഥാനത്തേക്ക് മുസ്ലിം ലീഗും ഒരു ടേം അവകാശം ഉന്നയിക്കുന്നുണ്ട്്്
ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ആര് വരണമെന്നത് സംബന്ധിച്ച്് ചർച്ച പൂർത്തിയായിട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം മലനാട് വാർത്തയോട് പറഞ്ഞു. വൈസ്- ചെയർപേഴ്്‌സൺ ആരാകണമെന്ന് മുസ്ലിം ലീഗിലും ചർച്ച നടക്കുകയാണ്.

38 അംഗ നഗരസഭാ ഭരണസമിതിയിൽ യു.ഡി.എഫ്- 21 , എൽ.ഡി.എഫ് ആറ്. എൻ.ഡി.എ -9, സ്വതന്ത്രർ- 2 എന്നിങ്ങനെയാണ് കക്ഷിനില.
യു.ഡി.എഫിൽ കോൺഗ്രസ്- 10, മുസ്ലിം ലീഗ്- 8, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം- മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles